മനസ്സിനെ തൊട്ട നിമിഷങ്ങൾ... ക്ലാസ്സ്‌ ബൈ ജോബി കോണ്ടൂർ സാർ 1/2/2021

ഇന്നത്തെ സുന്ദരം ആയ ക്ലാസ്സ്‌ ഞങ്ങള്ക്ക് നൽകിയത് ജോബി കോണ്ടൂർ സാർ ആണ്. ജോജു സാർ ഒപ്പം ജിബി ടീച്ചറും അദ്ദേഹത്തെ വേദിയിലേക് സ്വാഗതം ചെയ്തു. വളരെ ആക്റ്റീവ് ആയ ക്ലാസ്സ്‌ ആയിരുന്നു. സാർ തന്ന ഓരോ ആക്ടിവിറ്റീസം അതിനു പിന്നിൽ ഒരു മൂല്യം ഒളിഞ്ഞു ഇരിക്കുന്നവ ആയിരുന്നു.


കുറഞ്ഞ നിമിഷം കൊണ്ട് മാക്സിമം ആൾക്കാരെ പേര് പഠിക്കാൻ പറ്റുമെന്ന് ഇന്ന് മനസിലായി. ചെറിയ തെറ്റാണെങ്കിൽം മാപ്പ് പറയാൻ പഠിക്കണം ചെറിയ ശെരി ആണെങ്കിൽ നന്ദിയും. വളരെ അർത്ഥവത്തായ വാക്കുകൾ.

ഭാവി ടീച്ചർ ആയ എനിക്ക് ടീച്ചർ എന്ന നിലക്ക് ഒരു കുട്ടിയെ എങ്ങനെ മനസിലാക്കം, സ്നേഹപൂർവ്വം തിരുത്തം, മാറ്റാനങ്ങൾ വരുത്താം എന്ന വലിയ പാഠം ഞൻ സ്വയത്തം ആക്കി.
കുട്ടിയും ആയിട്ടുള്ള ബന്ധത്തിൽ ഒരു ടീച്ചറിന് ആവശ്യമായ ഗുണങ്ങൾ
*accept and respect a child
*understanding
*Caring
*Cooperation
*responsibility
 കുട്ടി കള്ളം കാണിക്കുമ്പോൾ അത് ചെയ്യരുത് എന്ന് പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവുള്ളവൻ ആണ് ടീച്ചർ.  ആ കള്ളം അവൻ ആവർത്തിക്കാതിരിക്കാൻ നമ്മൾ അവനെ അപ്പ്രൂച് ചെയ്യേണ്ട രീതിയിൽ ആണ് മാറ്റം വരുത്തേണ്ടത് എന്ന് സാർ മനസിലാക്കി തന്നു.
ഓരോ അവസ്ഥയിലും ഉള്ള കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം, എന്തൊക്കെ റെസ്പോൺസിബിലിറ്റീസ് എടുക്കണം എന്നാ വല്യ അറിവാണ് സാർ നൽകിയത്.

"Friendship is the best relationship "എന്നാ സർന്റെ വാക്കുകൾ അർത്ഥമാക്കിയത് ടീച്ചർ കുട്ടിയുടെ നല്ലൊരു ഫ്രണ്ട് ആവാൻ ശ്രേമിക്കണം എന്നാണ്.12.30 ക്ലാസ്സ്‌ അവസാനിച്ചു

ഉച്ചക്ക് കഴിഞ്ഞു മായ ടീച്ചർ functions, types of educatione പറ്റി പഠിപ്പിച്ചു. സെമിനാർ ടോപിക് ഞങ്ങള്ക്ക് കിട്ടിയത് ആന്റിനാഷണൽ ആക്ടിവിറ്റീസ് ആയിരുന്നു.ജോജു സാർ ചില ടെക്നോളജി terms ആയ hardware software technologye patti paranju.
PT period പൊരി വെയിലത്തു കുറുക്കനും കോഴിയും കളിച്ചത് പഴേ സ്കൂൾ ഓർമകളിലേക്ക് വീണ്ടും കൊണ്ട് പോയി. പിന്നെ ഞങ്ങൾ കുറച്ചു പേര് ബാസ്കറ്റ  ബോൾ കളിച്ചു. ജീവിതത്തിൽ ആദ്യമായി ബാസ്കറ്ട്ബോൾ കളിച്ച ദിനം വളരെ സന്തോഷം തോന്നി .എന്നും ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്ന സുന്ദരമായ ഒരു ദിവസം തന്നെയായിരുന്നു ഇന്ന് .



Comments

Popular posts from this blog

Virtual Classroom- Day 2

e-learning week📱

24August...send off day and conscientization class