മുരുഗൻ സർ 😊..
വളരെ മനോഹരമായി അലങ്കരിച്ചു വേദി ആരെയും ശ്രെദ്ധ ആകർഷിക്കുന്നത് ആയിരുന്നു.. ഇന്നത്തെ അഥിതി മുരുഗൻ സാറും ജീവൻ ഗോപാലും ആയിരുന്നു. അവനിജ ആർട്സ് ഫെസ്റ്റ് വളരെ അനുയോജ്യമായ അഥിതികൾ ആണ് നമുക്ക് കിട്ടിയത്. മുരുഗൻ സർ ഞങ്ങൾക്ക് വേണ്ടി കവിതകൾ സമ്മാനിച്ചു. എക്കാലവും എന്റെ പ്രിയപ്പെട്ടത് "ഏല്ലാവർക്കും തിമിരം " എന്ന കവിത തന്നെയാണ്.. ഒരു നല്ല അദ്ധ്യാപകൻ എങ്ങനെ വേണം. തന്റെ കുട്ടികൾ എക്കാലവും ഓർക്കുന്ന ഒരു അദ്ധ്യാപകൻ ആകണം എന്ന നല്ല വാക്കുകൾ അദ്ദേഹം പറഞ്ഞു .. മുരുഗൻ സാർന്റെ തന്നെ ഒരു കവിത പാടി ജീവൻ വേദിയിൽ തകർത്തു. ഉച്ച കഴിഞ്ഞു പരിപാടികളിൽ ശ്രെദ്ദേയം ആയത് ഫാൻസി ഡ്രസ്സ് തന്നെയാണ്. പിന്നെ നാടോടിനിർത്തവും .. സർട്ടിഫിക്കറ്റ് എഴുതാൻ ഉള്ള ചുമതല കിട്ടിയത് എനിക്കും ശ്രീഭദ്ര ചേച്ചിക്കും ആയത് കൊണ്ട് പിന്നെ ഞങ്ങളുടെ ശ്രെദ്ധ കർത്തവ്യത്തിലേക് അയി.. അങ്ങനെ സർട്ടിഫിക്കറ്റും എഴുതാൻ ഉള്ള ഭാഗ്യം കിട്ടി 😜😀